Tech Blog

Tech Blog
WebDesign, #DeLemon, #Domain_Purchasing, #India_Webdesign, #Qatar_Webdesign, #Web_Design_Company, #Web_Designer, #Web_Developers, #Web_Developing, #Website_Design

Wednesday, November 7, 2012

പാത്തുമ്മയുടെ ആട് : ഒരു ആസ്വാദനം.

Posted By: Suhail Sainulabdeen - 11:53 AM
പ്രകൃതിയെ കുറിച്ച് ധാരാളമായി പ്രതിപാദിക്കുന്ന ഒരു നോവലാണ് പാത്തുമ്മയുടെ ആട്.വായനക്കാരോട് തന്‍റെ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ പറയാനുദ്ദേശിക്കുമ്പോള്‍ തന്നെ ഒരു ആട് മുഖ്യ കഥാപാത്രമായി വരികയും ,അതിന്റെ കടന്നുകയറ്റവും പ്രസവവും ഭക്ഷണശീലവും വിസര്‍ജ്ജനവും ബോധപൂര്‍വം പറഞ്ഞുകൊണ്ട് മനുഷ്യേതര  കഥാപാത്രങ്ങളുടെ അര്‍ഥ വ്യാപ്തിയും പ്രാധാന്യവും വരച്ചു കാട്ടുന്നു.സാഹിത്യമെന്നത് ചില പദകേളീ ജാലങ്ങളല്ലാതെ ഒരു ജീവിത പ്രവര്‍ത്തനവും മനുഷ്യനോടും  പ്രകൃതിയോടുമുള്ള ബാധ്യതകളുടെ നീതിപൂര്‍വമായ നിര്‍വഹണം കൂടിയാണെന്ന് ബഷീര്‍ സ്ഥാപിക്കുന്നുണ്ട്.അതുകൊണ്ടാണ് ചാമ്പമരങ്ങള്‍ വച്ചുപിടിപ്പിക്കാനും മാങ്കോസ്ടീന്‍ മരങ്ങളെ സ്നേഹിക്കാനും പാമ്പിനും പഴുതാരക്കും തേളിനും പട്ടിക്കും പൂച്ചക്കുമെല്ലാം ഭൂമിയില്‍ അവകാശമുണ്ടെന്ന് ഉറക്കെ വിളിച്ചു പറയാനും അദ്ദേഹത്തിന് കഴിയുന്നത്.

Thursday, May 24, 2012

എന്റെ ജീവിതകഥ

Posted By: Suhail Sainulabdeen - 1:15 PM
പറഞ്ഞു മാത്രം തീ൪ക്കാനാവാത്ത ഒന്നാണത്.എന്നാലും പറഞ്ഞു നോക്കാം.എങ്ങാനും തീ൪ന്നാലോ?

വെള്ളുടുപ്പിട്ട പെണ്കുട്ടി

Posted By: Suhail Sainulabdeen - 1:00 PM

ഇതൊരു കഥയല്ല.ഒരു സ്വപ്നമാണ്.പനിച്ചു കിടന്നപ്പോള്‍ കണ്ട ഒരു സ്വപ്നം.അതിന്‍റെ തുടക്കം എനിക്കോര്‍മ്മയില്ല.പനിച്ചു വിറച്ചു കിടക്കുന്ന എന്‍റെയടുത്ത് ആരുമില്ല കൂട്ടിന്.മരണഭയം ഒരു കുളിര്‍ക്കാറ്റായി എന്നെ തഴുകുന്നുണ്ട്.സുഖമായി ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നത്തേക്കാള്‍ എത്ര തീവ്രമാണ് സുഖമില്ലാത്തപ്പോള്‍ കാണുന്നത്.സത്യത്തില്‍ ഞാനെവിടെയാണീ കിടക്കുന്നത്.കട്ടിലിലോ പായയിലോ ഒന്നുമല്ല.വീട്ടിലോ ആശുപത്രിയിലോ അല്ല.പിന്നെവിടെയാണ്?ആകാശത്തിനും ഭൂമിക്കും നടുക്ക് എവിടെയോ വെള്ള പുകയോ മഞ്ഞോ നിറഞ്ഞ ഒരു ദ്വീപ്.അവിടെ ഭൂമിയിലെ ഒന്നും കാണാനില്ല.എല്ലാം വേറെ ഏതോ ലോകത്തെ വസ്തുക്കള്‍.ഭൂമിയിലെ ഒരു വസ്തുവുമായും സാമ്യമില്ലാത്തതു കൊണ്ട് എന്താണെന്ന് പോലും പറയാന്‍ കഴിയുന്നില്ല.നമ്മുടെ ഭൂമിയെപ്പോലെ,നമ്മുടെ ആകാശത്തേപ്പോലെ,നമ്മെപ്പോലെ ഏഴ് അപരന്മാര്‍ വേറെയുമുണ്ടാവുമോ?ഏയ്,എന്നെപ്പോലെ ഞാന്‍ മാത്രമേ ഉണ്ടാവൂ.എന്‍റെ തലയിലേക്ക് രക്തം കുതിച്ചൊഴുകുന്നത് എന്നെ ക്രൂരമായ ഒരു വേദനക്ക് അടിമയാക്കുന്നു.ഒരു കൈത്താങ്ങിന് വേണ്ടി എന്‍റെ കണ്ണുകള്‍ ദൂരെ ദൂരെ അലയുകയാണ്.ഒരീച്ച പോലും പറക്കുന്നില്ലല്ലോ.ഇതെന്തൊരു ലോകമാണ്.അങ്ങ് ദൂരെ ഒരു കറുത്ത പൊട്ടു പോലെ എന്തോ ഒന്ന്.ഞാന്‍ അതിലേക്ക് തുറിച്ച് നോക്കി.അതൊരു കറുത്ത ആണിയായിരിക്കണം.മെല്ലെ അതിളകി മാറുന്നു.അതിന്‍റെ പിന്നിലായി ഒരു വെളുത്ത വാതില്‍ പ്രത്യക്ഷപ്പെട്ടു.അതില്‍ നിന്ന് ഒരു പെണ്‍കുട്ടി പുറത്തു വന്നു.വെളളുടുപ്പിട്ട ഒരു പെണ്‍കുട്ടി

Copyright © 2013 പണിസഞ്ചി™ is a registered trademark.

Designed by Templateism. Hosted on Blogger Platform.