Tech Blog

Tech Blog
WebDesign, #DeLemon, #Domain_Purchasing, #India_Webdesign, #Qatar_Webdesign, #Web_Design_Company, #Web_Designer, #Web_Developers, #Web_Developing, #Website_Design

Wednesday, November 7, 2012

പാത്തുമ്മയുടെ ആട് : ഒരു ആസ്വാദനം.

Posted By: Suhail Sainulabdeen - 11:53 AM
പ്രകൃതിയെ കുറിച്ച് ധാരാളമായി പ്രതിപാദിക്കുന്ന ഒരു നോവലാണ് പാത്തുമ്മയുടെ ആട്.വായനക്കാരോട് തന്‍റെ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ പറയാനുദ്ദേശിക്കുമ്പോള്‍ തന്നെ ഒരു ആട് മുഖ്യ കഥാപാത്രമായി വരികയും ,അതിന്റെ കടന്നുകയറ്റവും പ്രസവവും ഭക്ഷണശീലവും വിസര്‍ജ്ജനവും ബോധപൂര്‍വം പറഞ്ഞുകൊണ്ട് മനുഷ്യേതര  കഥാപാത്രങ്ങളുടെ അര്‍ഥ വ്യാപ്തിയും പ്രാധാന്യവും വരച്ചു കാട്ടുന്നു.സാഹിത്യമെന്നത് ചില പദകേളീ ജാലങ്ങളല്ലാതെ ഒരു ജീവിത പ്രവര്‍ത്തനവും മനുഷ്യനോടും  പ്രകൃതിയോടുമുള്ള ബാധ്യതകളുടെ നീതിപൂര്‍വമായ നിര്‍വഹണം കൂടിയാണെന്ന് ബഷീര്‍ സ്ഥാപിക്കുന്നുണ്ട്.അതുകൊണ്ടാണ് ചാമ്പമരങ്ങള്‍ വച്ചുപിടിപ്പിക്കാനും മാങ്കോസ്ടീന്‍ മരങ്ങളെ സ്നേഹിക്കാനും പാമ്പിനും പഴുതാരക്കും തേളിനും പട്ടിക്കും പൂച്ചക്കുമെല്ലാം ഭൂമിയില്‍ അവകാശമുണ്ടെന്ന് ഉറക്കെ വിളിച്ചു പറയാനും അദ്ദേഹത്തിന് കഴിയുന്നത്.

Copyright © 2013 പണിസഞ്ചി™ is a registered trademark.

Designed by Templateism. Hosted on Blogger Platform.