Tech Blog

Tech Blog
WebDesign, #DeLemon, #Domain_Purchasing, #India_Webdesign, #Qatar_Webdesign, #Web_Design_Company, #Web_Designer, #Web_Developers, #Web_Developing, #Website_Design

Tuesday, September 30, 2014

അപരിചിത ലോകത്തേയ്ക്കുള്ള വാതില്‍ തുറക്കുന്ന വെല്‍ഷ് ചെറുകഥകള്‍

Posted By: Unknown - 4:15 PM



DC Books





അപരിചിത ലോകത്തേയ്ക്കുള്ള വാതില്‍ തുറക്കുന്ന വെല്‍ഷ് ചെറുകഥകള്‍



പ്രതിഭാധനരായ സാഹിത്യകാരാല്‍ സമ്പന്നമാണ് വെല്‍ഷ് രചനാലോകം. പ്രമേയം കൊണ്ടും ആഖ്യാനശൈലി കൊണ്ടും പുതുമകള്‍ നിറഞ്ഞതാണ് അവിടുത്തെ ചെറുകഥകള്‍. തങ്ങളുടെ സാഹിത്യത്തെ പരിപോഷിപ്പിക്കാനും ലോകമെമ്പാടും അവ എത്തിക്കാനും നൂതനമായ ഒട്ടേറെ പദ്ധതികള്‍ വെല്‍ഷ് ഭരണകൂടം ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ഡി സി ബുക്‌സുമായി ചേര്‍ന്ന് ശ്രദ്ധേയമായ വെല്‍ഷ് ചെറുകഥകള്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണിപ്പോള്‍. കറുപ്പ് വെല്‍ഷ് ചെറുകഥകള്‍ എന്ന പേരിലാണ് തിരഞ്ഞെടുത്ത വെല്‍ഷ് കഥകളുടെ സമാഹാരം പുറത്തിറക്കിയിരിക്കുന്നത്. മലയാളി വായനക്കാര്‍ക്ക് ഇന്നേവരെ അപരിചിതമായ ലോകത്തേയ്ക്കുള്ള വാതില്‍ […]

The post അപരിചിത ലോകത്തേയ്ക്കുള്ള വാതില്‍ തുറക്കുന്ന വെല്‍ഷ് ചെറുകഥകള്‍ appeared first on DC Books.








Monday, September 29, 2014

പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി

Posted By: Unknown - 4:15 PM



DC Books





പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി



ജയലളിതയ്ക്കു പകരം ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണു പനീര്‍ശെല്‍വത്തെ നേതാവായി ഐകകണ്‌ഠ്യേന തെരെഞ്ഞടുത്തത്. ഗവര്‍ണര്‍ കെ. റോസയ്യയെ സന്ദര്‍ശിച്ച പനീര്‍ശെല്‍വം, പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്തും കൈമാറി. ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വം തമിഴ്‌നാട്  രണ്ടാം തവണയാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുന്നത്. 2001ല്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നപ്പോഴാണ് പനീര്‍ശെല്‍വം ആദ്യം മുഖ്യമന്ത്രിയായത്. ആറുമാസത്തിനുശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ പനീര്‍ശെല്‍വം സ്ഥാനമൊഴിഞ്ഞുകൊടുത്തു. […]

The post പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി appeared first on DC Books.








Sunday, September 28, 2014

ഏകീകൃത സിവില്‍ കോഡ് നമുക്കാവശ്യമുണ്ടോ? എന്ന വിഷയത്തില്‍ സംവാദം

Posted By: Unknown - 5:15 PM



DC Books





ഏകീകൃത സിവില്‍ കോഡ് നമുക്കാവശ്യമുണ്ടോ? എന്ന വിഷയത്തില്‍ സംവാദം



ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും മൂന്നാം ദിവസമായ സെപ്റ്റംബര്‍ 28ന് ‘ഏകീകൃത സിവില്‍ കോഡ് നമുക്കാവശ്യമുണ്ടോ?’ എന്ന വിഷയത്തില്‍ സംവാദം നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന സംവാദത്തില്‍ ഹമീദ് ചേന്നമംഗലൂര്‍, ഫാ. പോള്‍ തേലക്കാട്ട്, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍, കെ.കെ. ബാബുരാജ്, ഭാരതീയ വിചാരകേന്ദ്രം മുന്‍ ഡയറക്ടര്‍ ടി ജി മോഹന്‍ ദാസ്, കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ. കെ എന്‍ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

The post ഏകീകൃത സിവില്‍ കോഡ് നമുക്കാവശ്യമുണ്ടോ? എന്ന വിഷയത്തില്‍ സംവാദം appeared first on DC Books.








Saturday, September 27, 2014

സി. രാധാകൃഷ്ണന് മൂര്‍ത്തിദേവി പുരസ്‌കാരം സമര്‍പ്പിക്കും

Posted By: Unknown - 4:30 PM



DC Books





സി. രാധാകൃഷ്ണന് മൂര്‍ത്തിദേവി പുരസ്‌കാരം സമര്‍പ്പിക്കും



ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റിന്റെ മൂര്‍ത്തിദേവി പുരസ്‌കാരം സി രാധാകൃഷ്ണന് സമര്‍പ്പിക്കും. ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ പങ്കാളിത്തതോടെ മലപ്പുറം തുഞ്ചന്‍പറമ്പില്‍ നടക്കുന്ന വിദ്യാരംഭത്തോടനുബന്ധിച്ചുള്ള കലോത്സവത്തില്‍വച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഒക്ടോബര്‍ 3ന് വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം സമ്മാനിക്കും. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന പുസ്തകമാണ് സി രാധാകൃഷ്ണനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. സാംസ്‌കാരിക മന്ത്രി കെ. സി ജോസഫ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഭാരതീയ ജ്ഞാനപീഠം ഡയറക്ടര്‍ ലീലാധര്‍ മാന്‍ഡ്‌ലോയ് സ്വാഗതവും മൂര്‍ത്തീദേവി […]

The post സി. രാധാകൃഷ്ണന് മൂര്‍ത്തിദേവി പുരസ്‌കാരം സമര്‍പ്പിക്കും appeared first on DC Books.








Friday, September 26, 2014

ബാഗ്ദാദില്‍ ചില നിഗൂഢതകള്‍

Posted By: Unknown - 5:00 PM



DC Books





ബാഗ്ദാദില്‍ ചില നിഗൂഢതകള്‍



ലോകശക്തികളുടെ ഒരു രഹസ്യയോഗത്തിന് ബാഗ്ദാദ് വേദിയാകാനിരിക്കുകയാണ്. അതീവരഹസ്യമാക്കി വെച്ചിരുന്ന ഇക്കാര്യം ചില വിധ്വംസക ശക്തികള്‍ മനസ്സിലാക്കി. അവരിലൊരു ഭീകരസംഘടന യോഗം അട്ടിമറിക്കാനുള്ള പദ്ധതിയിട്ടു. സ്‌ഫോടനാത്മകമായ ഈ അന്തരീക്ഷത്തിനിടയില്‍ വിക്ടോറിയ ജോണ്‍സ് എന്ന യുവതി തന്റെ ഹോട്ടല്‍ മുറിയില്‍ വെച്ച് മൃതപ്രായനായ ഒരു ബ്രിട്ടീഷ് ചാരനെ കണ്ടെത്തി. യോഗത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിയായ അയാളുടെ മരണമൊഴി വിചിത്രമായിരുന്നു. ലൂസിഫര്‍… ബസ്‌റ… ലിഫാര്‍ജ്… രഹസ്യയോഗത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ലഭിച്ച ഒരു മരണമൊഴിയില്‍ നിന്ന് വികസിക്കുന്ന നോവലാണ് അഗതാ […]

The post ബാഗ്ദാദില്‍ ചില നിഗൂഢതകള്‍ appeared first on DC Books.








Thursday, September 25, 2014

ലീന മണിമേഖല ഡി സി പുസ്തകമേള ഉദ്ഘാടനം ചെയ്യും

Posted By: Unknown - 5:16 PM



DC Books





ലീന മണിമേഖല ഡി സി പുസ്തകമേള ഉദ്ഘാടനം ചെയ്യും



ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും സെപ്റ്റംബര്‍ 26ന് എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ തിരിതെളിയും. വൈകീട്ട് 5.30ന് തമിഴ് കവയിത്രിയും ചലച്ചിത്ര സംവിധായകുമായ ലീന മണിമേഖല പുസ്തകമേള ഉദ്ഘാടനം ചെയ്യും. സാംസ്‌കോരികോത്സവത്തിന്റെ ഉദ്ഘാടനം വാദ്യകലാവിദഗ്ധന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നിര്‍വ്വഹിക്കും. എന്‍. രവിശങ്കര്‍ വിവര്‍ത്തനം ചെയ്ത ലീന മണിമേഖലയുടെ കവിതാസമാഹാരമായ ‘കൂത്തച്ചികളുടെ റാണി’, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ‘കാലപ്രമാണം‘ എന്നീ കൃതികള്‍ ചടങ്ങില്‍ പ്രകാശിപ്പിക്കും. ചടങ്ങില്‍ എന്‍. എസ്. മാധവന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.

The post ലീന മണിമേഖല ഡി സി പുസ്തകമേള ഉദ്ഘാടനം ചെയ്യും appeared first on DC Books.








Wednesday, September 24, 2014

കല്‍ക്കരിപ്പാടം അഴിമതി: ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി

Posted By: Unknown - 4:15 PM



DC Books





കല്‍ക്കരിപ്പാടം അഴിമതി: ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി



നിയമവിരുദ്ധമായി അനുവദിച്ച കല്‍ക്കരിപ്പാടം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി. 214 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സാണ് സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കോള്‍ ഇന്ത്യയുടെയും എന്‍ടിപിസിയുടെയും നാല് കല്‍ക്കരപ്പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്നും കോടതിയുടെ വിധിയില്‍ പറയുന്നു. 46 കല്‍ക്കരിപാടങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ ആറ് മാസത്തെ സാവകാശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. 1993 മുതല്‍ വിവിധ സര്‍ക്കാരുകള്‍ നല്‍കിയ അനുമതികളാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. നേരത്തെ ഈ കല്‍ക്കരിപ്പാടങ്ങളുടെ വിതരണങ്ങളത്രയും നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് രാജേന്ദ്ര […]

The post കല്‍ക്കരിപ്പാടം അഴിമതി: ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി appeared first on DC Books.








Tuesday, September 23, 2014

ഒരു ബാലതാരം കൂടി നായികയാകുന്നു

Posted By: Unknown - 4:00 PM



DC Books





ഒരു ബാലതാരം കൂടി നായികയാകുന്നു



പ്രിയം, സാഫല്യം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിക്കുട്ടി മഞ്ജിമയെ ഓര്‍ക്കുന്നില്ലേ? ക്യാമറാമാന്‍ വിപിന്‍ മോഹന്റെയും ഗിരിജയുടെയും മകളായ ആ കൊച്ചുമിടുക്കി തിരിച്ചുവരുന്നു. ബാലതാരമായല്ല, നായികയായി തന്നെ. നിവിന്‍ പോളിയാണ് മഞ്ജിമയുടെ പ്രഥമ നായകന്‍. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ മലയാളത്തിലെ ശ്രദ്ധേയനായ സഹസംവിധായകന്‍ പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ പുനപ്രവേശം. വിനോദ് ഷൊര്‍ണ്ണൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജിമയ്ക്കും അച്ഛനമ്മമാര്‍ക്കുമെല്ലാം കഥ ഇഷ്ടമായതോടെ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മധുരനൊമ്പരക്കാറ്റിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് മഞ്ജിമയ്ക്ക് […]

The post ഒരു ബാലതാരം കൂടി നായികയാകുന്നു appeared first on DC Books.








Monday, September 22, 2014

കളിയാക്കിയവരോട് സഹതാപം മാത്രം : ആഷിഖ് അബു

Posted By: Unknown - 5:00 PM



DC Books





കളിയാക്കിയവരോട് സഹതാപം മാത്രം : ആഷിഖ് അബു



കളിയാക്കിയവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് സംവിധായകന്‍ ആഷിഖ് അബു. അവരുടെ മാനസിക വികലത അവര്‍ പ്രകടിപ്പിച്ചുവെന്നു മാത്രം. ആദിവാസികളുടെ നില്‍പ് സമരത്തില്‍ പങ്കെടുക്കാന്‍ സിനിമാതാരങ്ങള്‍ പോയതിനെ കളിയാക്കി ഒരു പ്രമുഖമാധ്യമം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റീഡര്‍ഷിപ്പിനു വേണ്ടിയാകാം ഒരു പക്ഷേ ആ മാധ്യമം അങ്ങനെ ചെയ്തത്. എന്നാല്‍ ആരോടും പരാതിയില്ല. നടനോ നടിയോ ആയതു കൊണ്ട് ഒരു സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കാന്‍ പാടില്ലെന്നു പറയുന്നത് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളും സാധാരണ മനുഷ്യരല്ലേയെന്നും ചോദിച്ചു. ഞാന്‍ വിദ്യാര്‍ഥികാലം […]

The post കളിയാക്കിയവരോട് സഹതാപം മാത്രം : ആഷിഖ് അബു appeared first on DC Books.








Sunday, September 21, 2014

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ല: സുധീരന്‍

Posted By: Unknown - 4:31 PM



DC Books





സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ല: സുധീരന്‍



സര്‍ക്കാരിന്റെ പുതിയ മദ്യനയമല്ല ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. മദ്യനയം കോടതിയുടെ പരിഗണനയിലാണ്. ഇത് എല്ലാവര്‍ക്കും വ്യക്തമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തും. പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു. മദ്യനയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഘടകകക്ഷികള്‍ കുറ്റപ്പെടുത്തിയതിനോട് കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു സുധീരന്‍. വെള്ളക്കരവും ഭൂമിനികുതിയും കൂട്ടിയത് കെ.പി.സി.സി പരിശോധിക്കും. ഇതുവരെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് […]

The post സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ല: സുധീരന്‍ appeared first on DC Books.








Saturday, September 20, 2014

ജാലകങ്ങളിലെ സൂര്യനായി എം.കെ സാനു വെള്ളിത്തിരയില്‍

Posted By: Unknown - 4:45 PM



DC Books





ജാലകങ്ങളിലെ സൂര്യനായി എം.കെ സാനു വെള്ളിത്തിരയില്‍



പ്രസിദ്ധ സാഹിത്യകാരനും നിരൂപകനുമായ എം.കെ സാനുവിനെക്കുറിച്ച് സംവിധായകന്‍ മോഹന്‍ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. ‘ജാലകങ്ങളിലെ സൂര്യന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എം.ടി വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു. സംവിധായകന്‍ കെ.ജി. ജോര്‍ജ് ചിത്രത്തിന്റെ ആദ്യ ക്ലാപ്പടിച്ചു. നിരവധി നിരൂപണങ്ങള്‍ എഴുതിയെങ്കിലും നടപ്പുരീതിയില്‍ നിന്നുമാറി എഴുതിയ ജീവചരിത്രങ്ങളാണ് എം.കെ സാനുവിനെ ശ്രദ്ധേയനാക്കിയതെന്ന് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു. വ്യക്തികളുടെ മാത്രം കഥയല്ല, കാലഘട്ടങ്ങളേയും മറ്റ് വ്യക്തികളെയും കൂടി ഈ കൃതികളിലൂടെ അദ്ദേഹം അനാവരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം […]

The post ജാലകങ്ങളിലെ സൂര്യനായി എം.കെ സാനു വെള്ളിത്തിരയില്‍ appeared first on DC Books.








Friday, September 19, 2014

നൂതന കുറ്റാന്വേഷണ ശൈലിയുമായി പൊയ്‌റോട്ട്

Posted By: Unknown - 3:30 PM



DC Books





നൂതന കുറ്റാന്വേഷണ ശൈലിയുമായി പൊയ്‌റോട്ട്



പല കൈവഴികളിലൂടെ ഒഴുകി ഒരു പുഴയാകുന്നതു പോലെയാണ് ഒരു കൂട്ടം മനുഷ്യര്‍ ആഡംബര തീവണ്ടിയായ നീലത്തീവണ്ടിയിലേക്ക് എത്തിയത്. വിലപിടിപ്പുള്ള ഏതാനും രത്‌നങ്ങളുമായി കോടീശ്വരപുത്രിയായ റൂത്ത് കെറ്ററിങും അവരുടെ പരിചാരികയും ഒരു കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്നു. രാത്രിയായപ്പോള്‍ സര്‍വ്വസജീകരണങ്ങളുമുള്ള കമ്പാര്‍ട്ട്‌മെന്റിലെ ശയ്യയില്‍ റൂത്ത് ഉറങ്ങാന്‍ കിടന്നു. തീവണ്ടി നൈസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ റൂത്തിനെ ഉണര്‍ത്താനായി വന്ന കണ്ടക്ടര്‍ കണ്ടത് അവരുടെ വിറങ്ങലിച്ച മൃതദേഹമായിരുന്നു. വില പിടിപ്പുള്ള രത്‌നങ്ങള്‍ക്കൊപ്പം റൂത്തിന്റെ പരിചാരികയെയും കാണാതായിരിക്കുന്നു. പോലീസ് അന്വേഷണത്തില്‍ സംശയത്തിന്റെ മുന നീണ്ടത് റൂത്തിന്റെ ഭര്‍ത്താവ് […]

The post നൂതന കുറ്റാന്വേഷണ ശൈലിയുമായി പൊയ്‌റോട്ട് appeared first on DC Books.








Thursday, September 18, 2014

ജീവിത വിജയത്തിന് കുട്ടികള്‍ക്കുള്ള തന്ത്രങ്ങള്‍

Posted By: Unknown - 3:30 PM



DC Books





ജീവിത വിജയത്തിന് കുട്ടികള്‍ക്കുള്ള തന്ത്രങ്ങള്‍



ഒരു തോല്‍വി കൊണ്ട് തീരുന്നതല്ല ജീവിതം. ഒരു മലയോട് ചേര്‍ന്ന് ഒരു കുഴി കാണുന്നതു പോലെയോ ഒരു രാത്രിയ്ക്ക് ശേഷം പകലുണ്ടാവുന്നതു പോലെയോ കണ്ണീരും പുഞ്ചിരിയും ചേര്‍ന്നതാണ് ജീവിതം. പരാജയത്തില്‍ നിന്ന് പാഠം പഠിച്ച് മുന്നേറുമ്പോള്‍ വിജയം കൈവരും. തളരാതെ മുന്നോട്ടു പോകുന്നവര്‍ക്കേ വിജയം കൈവരൂ എന്ന് മാത്രം. പരാജയത്തെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കരുതി മുന്നേറി ജീവിതവിജയം കരസ്ഥമാക്കിയ ധാരാളം പേരെ നമുക്കറിയാം. അവരില്‍ പലരുടെയും ജീവിതകഥ പ്രചോദനാത്മകമായ രചനകളായി നാം കാണാറുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്കു വേണ്ടി […]

The post ജീവിത വിജയത്തിന് കുട്ടികള്‍ക്കുള്ള തന്ത്രങ്ങള്‍ appeared first on DC Books.








Wednesday, September 17, 2014

വെള്ളക്കരം കൂട്ടി: മദ്യത്തിനും അധികനികുതി

Posted By: Unknown - 3:31 PM



DC Books





വെള്ളക്കരം കൂട്ടി: മദ്യത്തിനും അധികനികുതി



സംസ്ഥാനത്തെ വെള്ളക്കരം കൂട്ടാനും മദ്യ, പുകയില ഉല്‍പ്പന്നങ്ങളുടെയും നികുതി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ഒരു കിലോ ലിറ്ററിന് നിലവില്‍ നാലു രൂപ എന്നുള്ളത് ആറു രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. പതിനായിരം കിലോ ലിറ്ററിനു മുകളില്‍ ജലം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ വെള്ളക്കരം ബാധകമാകുന്നത്. ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താതെ വരുമാനം വര്‍ധിപ്പിക്കണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് പതിനായിരം കിലോ ലിറ്ററിനു മുകളില്‍ ജലം ഉപയോഗിക്കുന്നവരുടെ കരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ […]

The post വെള്ളക്കരം കൂട്ടി: മദ്യത്തിനും അധികനികുതി appeared first on DC Books.








Tuesday, September 16, 2014

രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ പന്ന്യന്‍

Posted By: Unknown - 4:45 PM



DC Books





രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ പന്ന്യന്‍



സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണൂരിലെ കൊലപാതക രാഷ്ടീയം അവസാനിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കോണ്‍ഗ്രസിനും ആര്‍എസ്എസിനുമൊപ്പം സിപിഎമ്മും കൊലപാതകങ്ങള്‍ക്കായി മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റക്കാര്‍ ഏതു പാര്‍ട്ടിക്കാരായാലും ശിക്ഷിക്കപ്പെടണമെന്നും പന്ന്യന്‍ പറഞ്ഞു. മനോജ് വധക്കേസിന്റെ പശ്ചാത്തലത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള നയം വ്യക്തമാക്കിയത്. കൊലപാതകത്തെ സിപിഐ പിന്തുണയ്ക്കുന്നില്ല. കൊലപാതകം നടത്തിയത് ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും സിപിഐ അതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കം കൊലപാതകങ്ങള്‍ യുഡിഎഫിനാണ് […]

The post രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ പന്ന്യന്‍ appeared first on DC Books.








Monday, September 15, 2014

പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ കലോത്സവം തിരുവനന്തപുരത്ത്

Posted By: Unknown - 3:30 PM



DC Books





പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ കലോത്സവം തിരുവനന്തപുരത്ത്



പ്രൊഫ. എന്‍ കൃഷ്ണപിള്ളയുടെ 98-ാം ജന്മവാര്‍ഷികം, പ്രൊഫ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ രജതജൂബിലി, എന്‍ കൃഷ്ണപിള്ള നാടകവേദിയുടെയും നന്ദനം ബാലവേദിയുടെ ഏഴാം വാര്‍ഷികം, സാഹിതീസഖ്യത്തിന്റെ നാലാം വാര്‍ഷികം, കുട്ടികളുടെ ഗ്രന്ഥശാലയുടെ ശിലാസ്ഥാപനം എന്നിവയോടനുബന്ധിച്ച് കലോത്സവം സംഘടിപ്പിക്കുന്നു. പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നന്താവനന്തുള്ള ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിരത്തില്‍ സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് കലോത്സവം. സെപ്റ്റംബര്‍ 20ന് വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് എന്‍ കൃഷ്ണപിള്ളയുടെ മകള്‍ സാഹിതി ജി. നായര്‍ ഭദ്രദീപം […]

The post പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ കലോത്സവം തിരുവനന്തപുരത്ത് appeared first on DC Books.








Sunday, September 14, 2014

കതിരൂര്‍ മനോജ് വധക്കേസ്: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമായി

Posted By: Unknown - 3:30 PM



DC Books





കതിരൂര്‍ മനോജ് വധക്കേസ്: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമായി



ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണേല്‍ മന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞയാഴ്ചയാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊലനടത്തിയവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണു മനോജിനെ കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തില്‍ […]

The post കതിരൂര്‍ മനോജ് വധക്കേസ്: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമായി appeared first on DC Books.








Saturday, September 13, 2014

സിദ്ധാര്‍ത്ഥ് ഭരതന്റെ ചിത്രത്തില്‍ ദിലീപ്

Posted By: Unknown - 4:15 PM



DC Books





സിദ്ധാര്‍ത്ഥ് ഭരതന്റെ ചിത്രത്തില്‍ ദിലീപ്



സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകും. 2015ല്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭരതന്റെ നിദ്രയുടെ റീമേക്ക് സംവിധാനം ചെയ്തുകൊണ്ടാണ് സിദ്ധാര്‍ത്ഥ് അരങ്ങേറിയത്. നിദ്രയിലെ നായകനും അദ്ദേഹം തന്നെയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം പ്രിയനന്ദന്റെ ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിനൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

The post സിദ്ധാര്‍ത്ഥ് ഭരതന്റെ ചിത്രത്തില്‍ ദിലീപ് appeared first on DC Books.








Friday, September 12, 2014

സിവില്‍ സര്‍വ്വീസിലേയ്ക്ക് തുറക്കുന്ന സുവര്‍ണ്ണ പാത

Posted By: Unknown - 5:00 PM



DC Books





സിവില്‍ സര്‍വ്വീസിലേയ്ക്ക് തുറക്കുന്ന സുവര്‍ണ്ണ പാത



മികച്ച സാധ്യതകളുള്ള അനേകം കരിയര്‍ ഓപ്ഷനുകള്‍ ഉണ്ടെങ്കിലും നമ്മുടെ യുവാക്കള്‍ ആവേശത്തോടെ തിരഞ്ഞെടുക്കുന്ന മേഖലകള്‍ ഒന്നാണ് സിവില്‍ സര്‍വ്വീസ്. അത് നല്‍കുന്ന വിശാലമായ അധികാരവും സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതസ്ഥാനവുമൊക്കെയാണ് കാരണം. എന്നാല്‍ സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ നിരവധി കടമ്പകളുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഉത്തമ വഴികാട്ടിയാണ് കരിയര്‍ വിദഗ്ദ്ധന്‍ ബി. എസ്. വാര്യരുടെ ദി ഗോള്‍ഡന്‍ പാത്ത് ടു സിവില്‍ സര്‍വ്വീസ്. അഞ്ചു ലക്ഷത്തിലധികം പേരാണ് ഓരോ വര്‍ഷവും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കിരിക്കുന്നത്. എന്നാല്‍ മൂന്ന് […]

The post സിവില്‍ സര്‍വ്വീസിലേയ്ക്ക് തുറക്കുന്ന സുവര്‍ണ്ണ പാത appeared first on DC Books.








Thursday, September 11, 2014

ഐഎസ്‌ഐഎസിനെ തകര്‍ക്കും: ഒബാമ

Posted By: Unknown - 3:30 PM



DC Books





ഐഎസ്‌ഐഎസിനെ തകര്‍ക്കും: ഒബാമ



ഐഎസ്‌ഐഎസ് ഭീകരരെ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഐഎസ്‌ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. പശ്ചിമേഷ്യക്കും യുഎസിനും ഐഎസ് ഭീകരര്‍ ഭീഷണിയാണെന്നും യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. ഇവരെ തകര്‍ക്കാന്‍ സംയുക്ത സൈനിക നടപടിക്ക് യുഎസ് നേതൃത്വം നല്‍കും. ഐഎസ്‌ഐഎസ് വിമതര്‍ക്കെതിരെ ശക്തമായ വ്യോമാക്രമണം യുഎസ് നടത്തും. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സൈനിക നടപടിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഐഎസ്‌ഐഎസിനെതിരായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഐഎസ് ഭീകരര്‍ ഇസ്ലാം മതത്തിന് എതിരാണെന്നും ഒരു മതവും നിരപരാധികളെ കൊല്ലുവാന്‍ പറയുന്നില്ലെന്നും […]

The post ഐഎസ്‌ഐഎസിനെ തകര്‍ക്കും: ഒബാമ appeared first on DC Books.








Wednesday, September 10, 2014

ഇതിഹാസ സമാനമായ ആത്മകഥ

Posted By: Unknown - 3:15 PM



DC Books





ഇതിഹാസ സമാനമായ ആത്മകഥ



പ്രസിദ്ധ നാടകകൃത്തും നവോത്ഥാന നായകനുമായ വിടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തിന്റെ ആദ്യ ഇരുപതു വര്‍ഷങ്ങളില്‍ ഉണ്ടായ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ പകര്‍ത്തിയിരിക്കുന്ന ആത്മകഥയാണ് കണ്ണീരും കിനാവും. ഒരു വ്യക്തിയുടെ ആത്മകഥ എന്നതിലപ്പുറം കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെ പിടിച്ച കണ്ണാടി എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങി. കുട്ടികാലത്ത് വി.ടി ഭട്ടതിരിപ്പാടിന് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും, കഷ്ടതകളും യവ്വനകാലത്തെ പ്രണയവും കിനാവും മോഹഭംഗങ്ങളുമെല്ലാം പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അതോടൊപ്പം ആ കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ചകൂടിയാണ് കണ്ണീരും കിനാവും. കേരളത്തിലെ ജാതി വ്യവസ്ഥയുടെയും ജന്മി […]

The post ഇതിഹാസ സമാനമായ ആത്മകഥ appeared first on DC Books.








Tuesday, September 9, 2014

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: മുഖ്യമന്ത്രി

Posted By: Unknown - 5:01 PM



DC Books





സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: മുഖ്യമന്ത്രി



സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക പ്രയാസം മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓവര്‍ഡ്രാഫ്റ്റ് അനുവദനീയമാണ്. ഏഴു ദിവസത്തിനകം സര്‍ക്കാര്‍ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ആശങ്കയില്ലെന്നും മന്ത്രി ഷിബു ബേബി ജോണിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ തീരുമാനം ഏകകണ്ഠമായിരുന്നു.മദ്യനയത്തില്‍ തീരുമാനമെടുത്ത യോഗത്തില്‍ ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മദ്യനയത്തിലുള്ള തന്റെ ആശങ്ക പ്രകടപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഷിബു […]

The post സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: മുഖ്യമന്ത്രി appeared first on DC Books.








Monday, September 8, 2014

മട്ടന്നൂര്‍ കൊട്ടിക്കയറിയ താളകാലങ്ങള്‍

Posted By: Unknown - 4:00 PM



DC Books





മട്ടന്നൂര്‍ കൊട്ടിക്കയറിയ താളകാലങ്ങള്‍



തായമ്പക എന്ന വാദ്യകലയെ അതിന്റെ ഔന്നത്യങ്ങളില്‍ എത്തിച്ച കലാകാരനാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. മട്ടന്നൂരപ്പനാണ് ചെണ്ട പഠിപ്പിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന അദ്ദേഹം ഏഴാം വയസ്സില്‍ ശാസ്ത്രീയമായി അഭ്യസനം തുടങ്ങി എട്ടാം വയസ്സില്‍ അരങ്ങേറി. പേരൂര്‍ ഗാന്ധിസേവാ സദനത്തില്‍നിന്ന് കഥകളിച്ചെണ്ടയും പട്ടരാത്ത് ശങ്കരമാരാരുടെ ശിഷ്യത്വത്തില്‍ ഇടയ്ക്കയും പല്ലാവൂര്‍ മണിയന്‍ മാരാരില്‍ നിന്ന് തിമിലയും അഭ്യസിച്ചു. പുളിയാമ്പള്ളി ശങ്കരമാരാരുടെ കീഴില്‍ പാണിവാദനത്തിലും ക്‌ഷേത്രകലാ അടിയന്തരത്തിലും പ്രാഗത്ഭ്യം നേടിയ അദ്ദേഹം തലശ്ശേരി പത്മനാഭന്‍ വൈദ്യരുടെ ശിഷ്യനായി കര്‍ണാടക സംഗീതവും അഭ്യസിച്ചു. അരനൂറ്റാണ്ടില്‍ ഏറെയായി […]

The post മട്ടന്നൂര്‍ കൊട്ടിക്കയറിയ താളകാലങ്ങള്‍ appeared first on DC Books.








Sunday, September 7, 2014

ലോകത്തിനാവശ്യം മികവുള്ള അധ്യാപകരെ: നരേന്ദ്ര മോദി

Posted By: Unknown - 5:15 PM



DC Books





ലോകത്തിനാവശ്യം മികവുള്ള അധ്യാപകരെ: നരേന്ദ്ര മോദി



ലോകത്തിനാവശ്യം മികവുള്ള അധ്യാപകരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ അധ്യാപകദിനത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്തുകൊണ്ടാണ് പലരും അധ്യാപകരാകാന്‍ ആഗ്രഹിക്കാത്തതെന്ന് നാം ഗൗരവത്തില്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് അച്ഛനന്മാരോട് പറയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ അധ്യാപകരുമായി പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയം മാറിയിരിക്കുന്നു. കുട്ടികള്‍ ഇപ്പോള്‍ യാതൊന്നും ആരുമായും പങ്കുവയ്ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ധാരാളം […]

The post ലോകത്തിനാവശ്യം മികവുള്ള അധ്യാപകരെ: നരേന്ദ്ര മോദി appeared first on DC Books.








Saturday, September 6, 2014

പി. സദാശിവം ഗവര്‍ണറായി അധികാരമേറ്റെടുത്തു

Posted By: Unknown - 4:00 PM



DC Books





പി. സദാശിവം ഗവര്‍ണറായി അധികാരമേറ്റെടുത്തു



കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. സെപ്റ്റംബര്‍ 5ന് രാവിലെ ഒമ്പത് മണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍ സദാശിവത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സദാശിവത്തിന്റെ ഭാര്യ സരസ്വതി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിച്ചു. ഷീലാ ദീക്ഷിത് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് തമിഴ്‌നാട് സ്വദേശിയായ സദാശിവം […]

The post പി. സദാശിവം ഗവര്‍ണറായി അധികാരമേറ്റെടുത്തു appeared first on DC Books.








Friday, September 5, 2014

സര്‍ക്കാര്‍ രൂപീകരണം: ഡല്‍ഹി ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുമതി തേടി

Posted By: Unknown - 4:15 PM



DC Books





സര്‍ക്കാര്‍ രൂപീകരണം: ഡല്‍ഹി ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുമതി തേടി



അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രപതി ഭരണത്തില്‍ തുടരുന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് വീണ്ടും വഴി തെളിയുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ക്ഷണിക്കാന്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ് രാഷ്ട്രപതിയുടെ അനുമതി തേടി. ഗവര്‍ണറുടെ കുറിപ്പ് രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. എഴുപതംഗ നിയമസഭയില്‍ 31 അംഗങ്ങളുള്ള ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് ഒരംഗമുണ്ട്. സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭരിക്കാന്‍ 35 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പി. അംഗങ്ങളായ […]

The post സര്‍ക്കാര്‍ രൂപീകരണം: ഡല്‍ഹി ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുമതി തേടി appeared first on DC Books.








Thursday, September 4, 2014

കണ്ണൂര്‍ കൊലപാതകം: പി. ജയരാജന്റെ മകനെതിരെ കേസ്

Posted By: Unknown - 5:00 PM



DC Books





കണ്ണൂര്‍ കൊലപാതകം: പി. ജയരാജന്റെ മകനെതിരെ കേസ്



കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കതിരൂര്‍ പൊലീസാണ് കേസെടുത്തത്. ‘കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവര്‍ ഒന്നോര്‍ക്കണം, ഞാനുമൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവര്‍, അച്ഛനെ ശാരിരികമായി തളര്‍ത്തിയവന്‍, ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടിനുറുക്കിയവന്‍, തെരുവില്‍ കിടപ്പുണ്ടെന്നു കേട്ടാല്‍.. എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും – എന്നതായിരുന്നു പോസ്റ്റ്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഇതിനെ […]

The post കണ്ണൂര്‍ കൊലപാതകം: പി. ജയരാജന്റെ മകനെതിരെ കേസ് appeared first on DC Books.








Wednesday, September 3, 2014

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണനയിലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

Posted By: Unknown - 4:16 PM



DC Books





ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണനയിലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍



പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയതിനെ കുറിച്ച് ആര്‍.എസ്.എസ് നേതൃത്വം മന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുന്നതായി കാണിച്ച് ഹരിത ട്രൈബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചില സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത്. കേരളത്തിന് പുറമെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവയും […]

The post ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണനയിലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ appeared first on DC Books.








Tuesday, September 2, 2014

ജഗതി എന്‍. കെ. ആചാരിയുടെ ചരമവാര്‍ഷിക ദിനം

Posted By: Unknown - 4:45 PM



DC Books





ജഗതി എന്‍. കെ. ആചാരിയുടെ ചരമവാര്‍ഷിക ദിനം



പ്രസിദ്ധ മലയാള നാടകകൃത്തും നടനുമായ ജഗതി എന്‍.കെ. ആചാരി 1924ല്‍ ജനിച്ചു. മലയാള റേഡിയോ നാടകങ്ങള്‍ ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ രചിക്കുകയും റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിരുന്നു. ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടിവായും പ്രവര്‍ത്തിച്ചു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ നാടകങ്ങളിലും മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാര്‍ ഇദ്ദേഹത്തിന്റെ മകനാണ്. ടിപ്പുസുല്‍ത്താന്‍ എന്ന നാടകം എഴുതിയിട്ടുണ്ട്. 1983ല്‍ അദ്ദേഹത്തിന് കേരള സംഗീത നാടക […]

The post ജഗതി എന്‍. കെ. ആചാരിയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.








Monday, September 1, 2014

ഗവര്‍ണര്‍ നിയമനത്തില്‍ കേന്ദ്രം അഭിപ്രായം ചോദിച്ചില്ല: മുഖ്യമന്ത്രി

Posted By: Unknown - 4:46 PM



DC Books





ഗവര്‍ണര്‍ നിയമനത്തില്‍ കേന്ദ്രം അഭിപ്രായം ചോദിച്ചില്ല: മുഖ്യമന്ത്രി



പുതിയ ഗവര്‍ണറെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ പുതിയ ഗവര്‍ണറെ നിയമിക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അഭിപ്രായം ചോദിക്കാറുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുന്നത് സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷീലാ ദീക്ഷിതിനെ ഗവര്‍ണറെ നിയമിക്കുമ്പോഴും ആദ്യന്തര മന്ത്രാലയം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍, ഇത്തവണ അങ്ങനെ അഭിപ്രായം ചോദിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ഇതു സംബന്ധിച്ച് അഭിപ്രായം […]

The post ഗവര്‍ണര്‍ നിയമനത്തില്‍ കേന്ദ്രം അഭിപ്രായം ചോദിച്ചില്ല: മുഖ്യമന്ത്രി appeared first on DC Books.








Copyright © 2013 പണിസഞ്ചി™ is a registered trademark.

Designed by Templateism. Hosted on Blogger Platform.