Tech Blog

Tech Blog
WebDesign, #DeLemon, #Domain_Purchasing, #India_Webdesign, #Qatar_Webdesign, #Web_Design_Company, #Web_Designer, #Web_Developers, #Web_Developing, #Website_Design

Thursday, July 31, 2014

സിനിമാചാനല്‍ തുടങ്ങാന്‍ നിര്‍മ്മാതാക്കളുടെ സംഘടന

Posted By: Unknown - 5:00 PM



DC Books





സിനിമാചാനല്‍ തുടങ്ങാന്‍ നിര്‍മ്മാതാക്കളുടെ സംഘടന



മലയാള സിനിമാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള തീരുമാനവുമായി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ മുഴുവന്‍ സമയ സിനിമാചാനല്‍ തുടങ്ങാനാണ് പദ്ധതി. മലയാളത്തില്‍ റിലീസാകുന്ന മുഴുവന്‍ സിനിമകളുടെയും സംപ്രേഷണാവകാശം ലക്ഷ്യമിട്ടാണ് ഈ നീക്കം. വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനാ പ്രതിനിധികള്‍ കൂടി പങ്കെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചത് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാറും സെക്രട്ടറി എം.രഞ്ജിത്തും […]

The post സിനിമാചാനല്‍ തുടങ്ങാന്‍ നിര്‍മ്മാതാക്കളുടെ സംഘടന appeared first on DC Books.








Wednesday, July 30, 2014

മലയാളത്തിന്റെ ചന്തമേന്തുന്ന കവിതകള്‍

Posted By: Unknown - 4:15 PM



DC Books





മലയാളത്തിന്റെ ചന്തമേന്തുന്ന കവിതകള്‍



ദാര്‍ശനികതയുടെ മേമ്പൊടിയുള്ള കുട്ടിക്കവിതകള്‍കൊണ്ട് ശ്രദ്ധേയനായ മലയാള സാഹിത്യകാരനാണ് കുഞ്ഞുണ്ണി മാഷ്. മൗനത്തില്‍ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ ഓരോന്നും ഓരോ വെളിപാടുകളാണ്. ഭാഷയെ വഞ്ചിക്കാതെ, വാക്കുകളെ ശ്വാസംമുട്ടിക്കാതെ മൗനത്തില്‍ നിന്ന് തോറ്റിയെടുത്തവയാണ് അദ്ദേഹത്തിന്റെ കാവ്യലോകം. കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ സമാഹാരിച്ചിരിക്കുന്ന പുസ്തകമാണ് കുഞ്ഞുണ്ണിക്കവിതകള്‍. പദങ്ങള്‍ക്ക് വിവിധങ്ങളായ അര്‍ഥതലങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ദ്രാവിഡത്തനിമയുടെ കരുത്തും സൗന്ദര്യവുമാണ്. വികാരത്തിനും വിചാരത്തിനും അപ്പുറത്ത് പുതിയൊരര്‍ഥരുചി നല്‍കുന്ന ഈ കാവ്യമന്ത്രങ്ങള്‍ മലയാളത്തിന്റെ വിശുദ്ധിയായി അനുവാചകരുടെ മുന്‍പിലെത്തുന്നു. മലയാളത്തിന്റെ ചന്തമേന്തുന്ന […]

The post മലയാളത്തിന്റെ ചന്തമേന്തുന്ന കവിതകള്‍ appeared first on DC Books.








Tuesday, July 29, 2014

പെന്‍ഗ്വിന്‍ പുസ്തകമേളയ്ക്ക് തുടക്കം

Posted By: Unknown - 5:00 PM



DC Books





പെന്‍ഗ്വിന്‍ പുസ്തകമേളയ്ക്ക് തുടക്കം



വിശ്വപ്രസിദ്ധ സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ അടുത്തറിയാനും സ്വന്തമാക്കാനും മലയാളിയ്ക്ക് അവസരമൊരുക്കിക്കൊണ്ട് വിരുന്നെത്തിയ പെന്‍ഗ്വിന്‍ പുസ്തകമേളയ്ക്ക് ആവേശ്വോജ്ജല തുടക്കം. പുസ്തകപ്രസാധക രംഗത്തെ അതികായരായ ഡിസി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും സംയുക്തമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള 33 ഡി സി ബുക്‌സ് ശാഖകളിലാണ് മേള സംഘടിപ്പിക്കുന്നത്. കോട്ടയം എംഡിസി ബുക് ഷോപ്പില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ബാലസാഹിത്യകാരന്‍ പ്രൊഫ. എസ്. ശിവദാസ് മേള ഉദ്ഘാടനം ചെയ്തു. ഭാസി ഐപ് ആദ്യ വില്‍പ്പന നടത്തി. കോട്ടയം ഡി സി ഹെറിറ്റേജ് ബുക്ക് ഷോപ്പില്‍ എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ […]

The post പെന്‍ഗ്വിന്‍ പുസ്തകമേളയ്ക്ക് തുടക്കം appeared first on DC Books.








Monday, July 28, 2014

ഭാരതിരാജയ്ക്ക് ഹൈക്കോടതി നോട്ടീസ്

Posted By: Unknown - 4:15 PM



DC Books





ഭാരതിരാജയ്ക്ക് ഹൈക്കോടതി നോട്ടീസ്



സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായിരുന്ന ഭാരതിരാജയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ക്രമക്കേടു നടന്നെന്ന് ആരോപിച്ച് നിര്‍മ്മാതാവ് അനില്‍കുമാര്‍ അമ്പലക്കര നല്‍കിയ പരാതിയിലാണ് നോട്ടീസ്. ഭാരതിരാജയ്ക്ക്് പുറമേ ചലച്ചിത്ര അക്കാദമിക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അവാര്‍ഡ് പ്രഖ്യാപിച്ച് നടത്തിയ പത്ര സമ്മേളനത്തില്‍ മത്സരത്തിനെത്തിയ മുഴുവന്‍ ചിത്രങ്ങളും കണ്ടിരുന്നെന്ന് ഭാരതിരാജ പറഞ്ഞു. എന്നാല്‍ 85 ചിത്രങ്ങളും ചെയര്‍മാന്‍ കണ്ടിട്ടില്ല എന്നാണ് പരാതിക്കാരന്റെ വാദം. അതിനാല്‍ തന്നെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. […]

The post ഭാരതിരാജയ്ക്ക് ഹൈക്കോടതി നോട്ടീസ് appeared first on DC Books.








Sunday, July 27, 2014

നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 2 വരെ )

Posted By: Unknown - 5:00 PM



DC Books





നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 2 വരെ )



അശ്വതി കര്‍മ്മരംഗത്ത് പുരോഗതിയും സാമ്പത്തിക നേട്ടം അനുഭവപ്പെടും. ബന്ധുജനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മാനസിക ക്ലേശത്തിനിടവരുത്തും. ദമ്പതികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. സാമ്പത്തികനഷ്ടങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്നതിനു സാധ്യത. പ്രയാസമെന്നു തോന്നുന്ന പല പ്രശ്‌നങ്ങളും ലളിതമായി പരിഹരിക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കുകയില്ല. ഭരണി സന്താനങ്ങള്‍ മുഖേന മന:സന്തോഷം അനുഭവപ്പെടും. സാമ്പത്തികമായി നില നിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യും. പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സാധിക്കും. നിശ്ചയിച്ച വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങാന്‍ സാദ്ധ്യത. […]

The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 2 വരെ ) appeared first on DC Books.








Saturday, July 26, 2014

കേരളാപോലീസിന്റെ ചരിത്രത്തില്‍ നിന്ന് ഒരു ഏട്

Posted By: Unknown - 3:15 PM



DC Books





കേരളാപോലീസിന്റെ ചരിത്രത്തില്‍ നിന്ന് ഒരു ഏട്



സൈക്കിളില്‍ റോന്ത് ചുറ്റി റൗഡികളുടെ ഇടയിലും സംഘര്‍ഷമേഖലകളിലും മിന്നല്‍ വേഗത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കിയിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്‍. പരമശിവന്‍ നായര്‍. ഗുണ്ടകളുടെയും അഴിമതിക്കാരുടെയും പേടിസ്വപ്നമായിരുന്ന അദ്ദേഹത്തിന് പ്രവര്‍ത്തനശൈലിയുടെ അടിസ്ഥാനത്തില്‍ ചാര്‍ത്തിക്കിട്ടിയതാണ് ‘മിന്നല്‍’ എന്ന പേര്. അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലത്തെ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകമാണ് മിന്നല്‍ക്കഥകള്‍. 1918ല്‍ കന്യാകുമാരിയില്‍ ജനിച്ച പരമശിവന്‍ നായര്‍ ഐ.ജി ഓഫീസില്‍ അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1947ല്‍ സബ് ഇന്‍സ്‌പെക്ടറായ അദ്ദേഹത്തിന്റെ അസാധാരണവും സാഹസികവുമായ അന്വേഷണവഴികള്‍ പോലീസ് സേനയിലെ മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് […]

The post കേരളാപോലീസിന്റെ ചരിത്രത്തില്‍ നിന്ന് ഒരു ഏട് appeared first on DC Books.








Friday, July 25, 2014

മത്തായി കുഴപ്പക്കാരനല്ലെന്ന് അക്കു അക്ബര്‍

Posted By: Unknown - 3:15 PM



DC Books





മത്തായി കുഴപ്പക്കാരനല്ലെന്ന് അക്കു അക്ബര്‍



ഉത്സാഹക്കമ്മിറ്റി എന്ന ജയറാം ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി സിനിമയെടുക്കാന്‍ ഒരുങ്ങുകയാണ് അക്കു അക്ബര്‍. മത്തായി കുഴപ്പക്കാരനല്ല എന്നാണ് ഭാമ നായികയാവുന്ന സിനിമയുടെ പേര്. ഇക്കുറി തിരക്കഥ എഴുതുന്നതും അക്കു തന്നെയാണെന്ന പ്രത്യേകതയും ഉണ്ട്. ഒരു കുടുംബത്തിലെ പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള ശ്രമങ്ങളാണ് ഇതിന്റെ ഇതിവൃത്തം. അഞ്ചു മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയിലൂടെ പറയുന്നത്. തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവറായ മത്തായിയെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുകേഷ്, ലക്ഷ്മി ഗോപാലസ്വാമി പഴയകാല നടി കുയിലി എന്നിവര്‍ […]

The post മത്തായി കുഴപ്പക്കാരനല്ലെന്ന് അക്കു അക്ബര്‍ appeared first on DC Books.








Thursday, July 24, 2014

മുസ്ലീംലീഗ് തന്നെ രണ്ടാമത്തെ വലിയ കക്ഷി: കുഞ്ഞാലിക്കുട്ടി

Posted By: Unknown - 5:00 PM



DC Books





മുസ്ലീംലീഗ് തന്നെ രണ്ടാമത്തെ വലിയ കക്ഷി: കുഞ്ഞാലിക്കുട്ടി



സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലീംലീഗ് തന്നെയാണ് രണ്ടാമത്തെ വലിയ കക്ഷിയെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയാകുവാന്‍ കെ. എം. മാണി അര്‍ഹനാണെന്ന ആന്റണി രാജുവിന്റെ അഭിപ്രായപ്രകടനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായരരുന്നു അദ്ദേഹം. ഇാര്യത്തില്‍ സംശയമുള്ളവര്‍ക്കുവേണമെങ്കില്‍ എണ്ണി നോക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിസഭയില്‍ ആരാണ് രണ്ടാമനെന്നും കെ.എം.മാണി മുഖ്യമന്ത്രിയാവാന്‍ യോഗ്യനാണോ എന്നതു സംബന്ധിച്ച് വിഷയത്തില്‍ യാതൊരു അജണ്ടയും ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഒരാള്‍ക്കു മാത്രമേ അഭിപ്രായം പറയാനുള്ള അധികാരമുള്ളു, അത് മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചാല്‍ […]

The post മുസ്ലീംലീഗ് തന്നെ രണ്ടാമത്തെ വലിയ കക്ഷി: കുഞ്ഞാലിക്കുട്ടി appeared first on DC Books.








Wednesday, July 23, 2014

പുതിയ 699 പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചു

Posted By: Unknown - 3:45 PM



DC Books





പുതിയ 699 പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചു



സംസ്ഥാനത്ത് അധിക പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി. 379 അധിക ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ പുതിയ സ്‌കൂളുകളടക്കം ആകെ 699 ബാച്ചുകളാണ് ഇതുവരെ അനുവദിച്ചിരിക്കുന്നത്. പുതുതായി തുടങ്ങുന്ന 134 സ്‌കൂളുകളില്‍ ഓരോ ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ഇവ കൂടാതെ ഹയര്‍സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്ത 93 സ്‌കൂളുകളില്‍ 2 ബാച്ച് വീതം അനുവദിച്ചിട്ടുണ്ട്. ഈവര്‍ഷം 40 വിദ്യാര്‍ഥികളില്ലാതെ ബാച്ച് തുടങ്ങാത്ത സ്‌കൂളുകളില്‍ അടുത്ത വര്‍ഷം 50 കുട്ടികളുണ്ടെങ്കില്‍ ബാച്ച് തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. […]

The post പുതിയ 699 പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചു appeared first on DC Books.








Tuesday, July 22, 2014

കുറിയേടത്ത് താത്രിയുടെ ചരിത്രകഥ

Posted By: Unknown - 4:30 PM



DC Books





കുറിയേടത്ത് താത്രിയുടെ ചരിത്രകഥ



പുരുഷകേന്ദ്രീകൃതമായ പ്രഭുത്വം അതിന്റെ എല്ലാവിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യം ഉറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍ നിരാലംബയായ ഒരു സ്ത്രീ സ്വന്തം ശരീരം ആയുധമാക്കിക്കൊണ്ട് നടത്തിയ ഒരു കലാപത്തിന്റെ ചരിത്രകഥയാണ് കുറിയേടത്ത് താത്രിയുടേത്. പതിനാലു നൂറ്റാണ്ടോളം പിന്നിലേക്ക് നീണ്ടുകിടന്ന അതിസങ്കീര്‍ണ്ണമായ ഒരാധിപത്യ വ്യവസ്ഥയെയാണ് താത്രിക്കുട്ടി ഒറ്റയ്ക്ക് നേരിട്ടത്. ചന്ദ്രോത്സവത്തിന്റെയും മറ്റും പേരില്‍ വേശ്യാരാധനയും കാമപൂജയും നടത്തുകയും സ്വന്തം സ്ത്രീകള്‍ അബദ്ധത്തില്‍ പരപുരഷനെ നോക്കിയാല്‍ പോലും പടിയടച്ച് പിണ്ഡം വെയ്ക്കുകയും ചെയ്യുന്ന സവര്‍ണ പുരുഷന്റെ കപട സദാചാര നിയമവ്യവസ്ഥയോടായിരുന്നു താത്രിക്കുട്ടിയുടെ […]

The post കുറിയേടത്ത് താത്രിയുടെ ചരിത്രകഥ appeared first on DC Books.








Monday, July 21, 2014

അഴിമതിക്കാരനായ ജഡ്ജിയെ യുപിഎ സംരക്ഷിച്ചു: മാര്‍ക്കണ്ഡേയ കട്ജു

Posted By: Unknown - 3:30 PM



DC Books





അഴിമതിക്കാരനായ ജഡ്ജിയെ യുപിഎ സംരക്ഷിച്ചു: മാര്‍ക്കണ്ഡേയ കട്ജു



അഴിമതിക്കാരനായ ജഡ്ജിയെ യുപിഎ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജിയും മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിലാണ് കട്ജു ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ആരോപണവിധേയനായ ജഡ്ജിയെ സംരക്ഷിക്കാന്‍ യു.പി.എ. സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടെന്നാണ് കട്ജുവിന്റെ ആരോപണം. ഡി.എം.കെ.യുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് സുപ്രീം കോടതിയുടെ കൊളീജിയത്തിന്റെ തീരുമാനം അട്ടിമറിച്ച് യു.പി.എ സര്‍ക്കാര്‍ ജഡ്ജിയെ സംരക്ഷിച്ചതെന്നും കട്ജു ആരോപിച്ചു. ജഡ്ജിയെ മാറ്റിയാല്‍ യുപിഎ […]

The post അഴിമതിക്കാരനായ ജഡ്ജിയെ യുപിഎ സംരക്ഷിച്ചു: മാര്‍ക്കണ്ഡേയ കട്ജു appeared first on DC Books.








Sunday, July 20, 2014

കുഞ്ഞുണ്ണി മാഷ് പകര്‍ന്നുതന്ന പഴമൊഴികളുടെ പത്തായം

Posted By: Unknown - 4:30 PM



DC Books





കുഞ്ഞുണ്ണി മാഷ് പകര്‍ന്നുതന്ന പഴമൊഴികളുടെ പത്തായം



നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന നാടോടി സാഹിത്യത്തിന്റെ ഗണത്തില്‍ പെടുന്നവയാണ് പഴഞ്ചൊല്ലുകള്‍. ഭാഷയുടെ ഈടുവയ്പുകളായി ഇവ ഇന്നും നിലകൊള്ളുന്നു. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉടലെടുത്തതും മനുഷ്യഭാവുകത്വത്തെ രൂപപ്പെടുത്തുന്നതുമായ തിരുമൊഴികളാണിവ. ഭാവിതലമുറയ്ക്കുവേണ്ടി വായ്‌മൊഴിയായി പകര്‍ന്നുപോന്ന സാരവത്തും അര്‍ത്ഥവത്തുമായ വാക്കുകളുടെ അമൃത രഹസ്യം ഓരോ പഴഞ്ചൊല്ലും നമ്മോടു പറയാതെ പറയുന്നു. എത്രചൊല്ലിപ്പഴകിയാലും പുതുമയോടെയിരിക്കുന്ന പഴഞ്ചൊല്ലുകളുടെ ചെപ്പുതുറക്കുന്ന പുസ്തകമാണ് കുഞ്ഞുണ്ണി മാഷിന്റെ പഴമൊഴിപ്പത്തായം. കുന്നിക്കുരുവോളം പോന്ന കുഞ്ഞിവാക്കുകളിലടങ്ങിയ പ്രപഞ്ചത്തോളം വലിയ സത്യം നമുക്കുമുമ്പില്‍ വെളിപ്പെടുത്താന്‍ കുഞ്ഞുണ്ണി മാഷിനോളം യോഗ്യരായവര്‍ മറ്റാരുമില്ല. അദ്ദേഹം കുഞ്ഞുന്നാളു […]

The post കുഞ്ഞുണ്ണി മാഷ് പകര്‍ന്നുതന്ന പഴമൊഴികളുടെ പത്തായം appeared first on DC Books.








Saturday, July 19, 2014

സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി

Posted By: Unknown - 4:31 PM



DC Books





സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി



കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി. ഡി സി ബുക്‌സും വാസന്‍ ഐ കെയര്‍, ഡെന്റല്‍ കെയര്‍ യൂണിറ്റുകളും ചേര്‍ന്നാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. വാസനിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജൂലൈ പത്തൊമ്പത് ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ക്യാമ്പ് ആരംഭിച്ചത്. നൂറു കണക്കിന് ആളുകള്‍ പരിശോധന നടത്തി രോഗം കണ്ടുപിടിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാസനില്‍ സൗജന്യ രജിസ്‌ട്രേഷന്‍ നല്‍കും. ഇവര്‍ക്കുള്ള ചികിത്സാ ചിലവുകളിലും ഇളവ് നല്‍കുമെന്ന് […]

The post സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി appeared first on DC Books.








Friday, July 18, 2014

വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥിതി

Posted By: Unknown - 4:46 PM



DC Books





വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥിതി



വാര്‍ദ്ധക്യം ഒരു രോഗമോ ശാപമോ ആക്കുന്ന വ്യവസ്ഥിതിയാണ് വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്നത്. ആ വ്യവസ്ഥിതിയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍. പറയാന്‍ ഏറെ ബാക്കിവെച്ച് അകാലത്തില്‍ കടന്നുപോയ കൊച്ചുബാവയുടെ ഏറ്റവും ശ്രദ്ധേയകൃതിയും വൃദ്ധസദനം തന്നെ. 1991ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇരുപത്തൊന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. സിറിയക്ക് ആന്റണി എന്ന അരോഗദൃഢഗാത്രനായ അമ്പത്തിയഞ്ചുകാരന്‍ മുപ്പതുകാരിയായ ഭാര്യ സാറയുടെ നിര്‍ബന്ധത്തിന് വൃദ്ധസദനത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്നുളള പത്തുമാസക്കാലം അയാള്‍ പരിചയപ്പെടുന്ന വൃദ്ധരായ അന്തേവാസികളും നിര്‍മ്മല, കത്രീന, സൂസന്‍ , എന്നീ […]

The post വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥിതി appeared first on DC Books.








Thursday, July 17, 2014

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പുസ്തക വിരുന്ന്

Posted By: Unknown - 4:00 PM



DC Books





എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പുസ്തക വിരുന്ന്



എറണാകുളത്തിന് പുസ്തകങ്ങളുടെ വിരുന്ന് സമ്മാനിച്ചുകൊണ്ട് ഡിസി ബുക്‌സ് പുസ്‌കമേളയ്ക്കും മെഗാ ഡിസ്‌കൗണ്ട് സെയിലിനും തുടക്കമായി. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിച്ചിരിക്കുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരക്കുന്നത്. ജൂലൈ 19ന് രാവിലെ 10ന് എക്‌സൈസ് മന്ത്രി കെ ബാബു പുസ്തക മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. ഫിക്ഷന്‍ , നോണ്‍ഫിക്ഷന്‍ , പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍ , ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, […]

The post എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പുസ്തക വിരുന്ന് appeared first on DC Books.








Wednesday, July 16, 2014

മലയാളി അറിയാതെപോയ മലയാളത്തിന്റെ ഉറുദു ശബ്ദം

Posted By: Unknown - 3:15 PM



DC Books





മലയാളി അറിയാതെപോയ മലയാളത്തിന്റെ ഉറുദു ശബ്ദം



മലയാളികള്‍ അറിയാതെ പോയെങ്കിലും ഉറുദു സാഹിത്യലോകത്ത് തന്റേതായ സ്ഥാനം നേടിയ മലയാളിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സുലൈഖ ഹുസൈന്‍. മനോഹര സൃഷ്ടികളിലൂടെ ഉറുദു സംസാരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സുപരിചിതയായിരുന്ന അവര്‍ എന്‍പത്തിനാലാമത്തെ വയസിലാണ് ലോകത്തോട് വിടപറഞ്ഞത്. ഹാജി അഹ്മദ് സേട്ടിന്റെയും മറിയം ബായിയുടെയും പുത്രിയായി 1930ല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ് സുലൈഖ ഹുസൈന്‍ ജനിച്ചത്. അക്കാലത്ത് കച്ചിമേമന്‍ കുടുംബങ്ങള്‍ പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനെതിരായിരുന്നതിനാല്‍ മദ്‌റസയിലാണ് സുലൈഖ ഖുര്‍ആനും മലയാളവും ഉര്‍ദുവും പഠിച്ചത്. ബാല്യകാലത്തുതന്നെ പിതാവും മാതാവും മരിച്ച സുലൈഖയെ പിന്നീട് വളര്‍ത്തിയത് മുത്തച്ഛനായിരുന്ന ജാനി […]

The post മലയാളി അറിയാതെപോയ മലയാളത്തിന്റെ ഉറുദു ശബ്ദം appeared first on DC Books.








Tuesday, July 15, 2014

കാഞ്ഞങ്ങാട് പുസ്തകമേളയ്ക്ക് എം മുകുന്ദന്‍ തിരി തെളിക്കും

Posted By: Unknown - 4:15 PM



DC Books





കാഞ്ഞങ്ങാട് പുസ്തകമേളയ്ക്ക് എം മുകുന്ദന്‍ തിരി തെളിക്കും



കാസര്‍കോട്ടെ വായനക്കാര്‍ക്ക് പുസ്തകങ്ങളുടെ വിരുന്നൊരുക്കിക്കൊണ്ട് കറന്റ് ബുക്‌സിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ പുസ്തകമേള ആരംഭിക്കുന്നു. ജൂലൈ പതിനാറിന് വൈകിട്ട് മൂന്നരയ്ക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എം മുകുന്ദന്‍ തിരി തെളിക്കുന്നതോടെ മേള ആരംഭിക്കും. ആഗസ്ത് പതിനാറു വരെ നീണ്ടുനില്‍ക്കും. പുസ്തകമേള ഉദ്ഘാടനത്തിനു ശേഷം എം മുകുന്ദന്‍ വായനക്കാരുമായി സര്‍ഗ്ഗസംവാദം നടത്തും. മഹാകവി പി സ്മാരകമന്ദിരത്തില്‍ വൈകിട്ട് നാലുമണിക്കാണ് സര്‍ഗ്ഗസംവാദം. കാഞ്ഞങ്ങാട്ടെ പൗരപ്രമുഖര്‍ പങ്കെടുക്കുന്ന സംവാദത്തിലൂടെ എം മുകുന്ദനെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും അടുത്തറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ മുഖ്യപ്രസാധകരുടെ പുസ്തകങ്ങളെല്ലാം ഒരുമാസം നീണ്ടു നില്‍ക്കുന്ന കാഞ്ഞങ്ങാട് പുസ്തകേമളയില്‍ […]

The post കാഞ്ഞങ്ങാട് പുസ്തകമേളയ്ക്ക് എം മുകുന്ദന്‍ തിരി തെളിക്കും appeared first on DC Books.








Monday, July 14, 2014

ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ ഫ്‌ലാഷ്‌മോബിലൂടെ പ്രകാശിപ്പിച്ചു.

Posted By: Unknown - 3:31 PM



DC Books





ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ ഫ്‌ലാഷ്‌മോബിലൂടെ പ്രകാശിപ്പിച്ചു.



ഫ്‌ലാഷ്‌മോബുകള്‍ ഇന്ത്യയിലും സാധാരണമായി തുടങ്ങിയെങ്കിലും കേരളത്തില്‍ അത് അത്രയധികം ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പുസ്തകപ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഒരു പുസ്തകം ഫ്‌ലാഷ്‌മോബിലൂടെ പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പുസ്തകമേളയിലായിരുന്നു ഈ അപൂര്‍വ്വമായ പ്രകാശനം. രാഹുല്‍ രാജ് രചിച്ച ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ എന്ന നോവലാണ് ഇത്തരത്തില്‍ വായനക്കാരെ തേടിയെത്തുന്നത്. സമകാലിക യുവത്വത്തിന്റെ കഥപറയുന്ന മലയാളത്തിലെ പുതു തലമുറ നോവലാണ് ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ. ഇന്നത്തെ യുവജനങ്ങളുടെ ജീവിതത്തില്‍നിന്നുള്ള ഒരു നേര്‍ക്കാഴ്ചയായ ഈ നോവല്‍ […]

The post ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ ഫ്‌ലാഷ്‌മോബിലൂടെ പ്രകാശിപ്പിച്ചു. appeared first on DC Books.








Sunday, July 13, 2014

കാര്‍ത്തികേയന്റെ രാജിസന്നദ്ധത: അറിയില്ലെന്ന് സുധീരന്‍

Posted By: Unknown - 4:15 PM



DC Books





കാര്‍ത്തികേയന്റെ രാജിസന്നദ്ധത: അറിയില്ലെന്ന് സുധീരന്‍



ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ നിന്നാണ് കേട്ടത്. ഇക്കാര്യം അറിയിച്ചുകൊണ്ട് കാര്‍ത്തികേയന്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ല. പിന്നെങ്ങനെ തനിക്ക് അതിനെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് മന്ത്രിതലത്തിലോ പാര്‍ട്ടിതലത്തിലോ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി കെ.സി […]

The post കാര്‍ത്തികേയന്റെ രാജിസന്നദ്ധത: അറിയില്ലെന്ന് സുധീരന്‍ appeared first on DC Books.








Saturday, July 12, 2014

ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചു

Posted By: Unknown - 3:31 PM



DC Books





ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചു



സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍  രാജിസന്നദ്ധത അറിയിച്ചതോടെ കോണ്‍ഗ്രസില്‍ വീണ്ടും മന്ത്രിസഭാ പുനസംഘടന ചര്‍ച്ചയാകുന്നു. സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കാന്‍ അനുവദിക്കണമെന്നാണ് കാര്‍ത്തികേയന്റെ നിലപാട്. നിയമസഭാ സമ്മേളനം കഴിയുന്നതോടെ രാജിവയ്ക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്പീക്കര്‍ പദവിയിലിരുന്ന് സജീവ രാഷ്ട്രീയത്തിലോ, മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുന്നതില്‍ പ്രയാസമുണ്ട്. എന്നാല്‍ മന്ത്രിസഭയിലേക്ക് വരാനുള്ള സമ്മര്‍ദ്ദമായി സ്പീക്കര്‍ സ്ഥാനമൊഴിയാനുള്ള സന്നദ്ധതയെ കാണരുതെന്ന് കാര്‍ത്തികേയന്‍ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. ജി.കാര്‍ത്തികേയന്‍ മന്ത്രിസഭയിലേക്കെത്തിയാല്‍ നിലവിലുള്ള ഒരു മന്ത്രിക്ക് പുറത്ത് പോകേണ്ടി വരും. […]

The post ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചു appeared first on DC Books.








Friday, July 11, 2014

ലോക ജനസംഖ്യാദിനം

Posted By: Unknown - 4:15 PM



DC Books





ലോക ജനസംഖ്യാദിനം



ജൂലൈ 11 ആണ് ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അതിനു ശേഷം ഈ ദിവസം ലോക ജനസംഖ്യാദിനമായി ആചരിച്ചു പോരുന്നു. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. യുഎന്നിന്റെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. എന്നാല്‍ ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ വളര്‍ച്ച തടഞ്ഞേ മതിയാകൂ. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു […]

The post ലോക ജനസംഖ്യാദിനം appeared first on DC Books.








Thursday, July 10, 2014

കോടീശ്വരന്റെ കാമുകിയും മണ്‍സൂണ്‍ വധുവും പുറത്തിറങ്ങി

Posted By: Unknown - 4:00 PM



DC Books





കോടീശ്വരന്റെ കാമുകിയും മണ്‍സൂണ്‍ വധുവും പുറത്തിറങ്ങി



ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകങ്ങളാണ് മില്‍സ് ആന്‍ഡ് ബൂണ്‍ പരമ്പരയിലുള്ളവ. ലോകത്തെ പ്രമുഖ പ്രസാധകരായ ഹാര്‍ലെക്വിന്‍ ഇവയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇവിടെയും മികച്ച പ്രതികരണമാണ് വായനക്കാര്‍ നല്‍കുന്നത്. ആദ്യം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വിജയം നേടിയതിനെത്തുടര്‍ന്ന് രണ്ട് നോവലുകള്‍ കൂടി ഈ പരമ്പരയില്‍ പുറത്തിറങ്ങിയിരിക്കുന്നു. മെലാനി മില്‍ബണ്‍ രചിച്ച മിസ്ട്രസ്സ് അറ്റ് ദി ഇറ്റാലിയന്‍ കമാന്‍ഡ് എന്ന നോവല്‍ കോടീശ്വരന്റെ കാമുകി എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അനൂപ് ജി ആണ്. ആസ്താ അത്രേയുടെ ഹിസ് മണ്‍സൂണ്‍ ബ്രൈഡ് […]

The post കോടീശ്വരന്റെ കാമുകിയും മണ്‍സൂണ്‍ വധുവും പുറത്തിറങ്ങി appeared first on DC Books.








Wednesday, July 9, 2014

സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് സാമ്പത്തിക സര്‍വേ

Posted By: Unknown - 4:00 PM



DC Books





സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് സാമ്പത്തിക സര്‍വേ



ധനക്കമ്മി കുറയ്ക്കാന്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതിയൊഴിവ് കുറയ്ക്കണമെന്നും സാമ്പത്തിക സര്‍വേ. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തിനു മുകളിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന സര്‍വേ, മോദി സര്‍ക്കാരിന്റെ കന്നി ബജറ്റിന് മുന്നോടിയായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ലോക്‌സഭയില്‍ വച്ചത്. 2014-15 സാമ്പത്തിക വര്‍ഷം 5.4 മുതല്‍ 5.9 ശതമാനം വരെയാകാം ജി.ഡി.പി വളര്‍ച്ചാനിരക്കെന്ന് സര്‍വേ പറയുന്നു. സബ്‌സിഡികള്‍ പരിഷ്‌കരിക്കണമെന്ന് പറയുന്ന സര്‍വേ 2.5 ലക്ഷം കോടി രൂപയാണ് ഭക്ഷ്യ, ഇന്ധന, വളം സബ്‌സിഡി ഇനത്തില്‍ ചിലവിടുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. ധനക്കമ്മി കുറച്ചുകൊണ്ടുവരാന്‍ സബ്‌സിഡി […]

The post സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് സാമ്പത്തിക സര്‍വേ appeared first on DC Books.








Tuesday, July 8, 2014

കോവിലന്റെ ജന്മവാര്‍ഷികദിനം

Posted By: Unknown - 5:00 PM



DC Books





കോവിലന്റെ ജന്മവാര്‍ഷികദിനം



മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്ന കോവിലന്‍ ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കണ്ടാണിശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു. എ മൈനസ് ബി, തോറ്റങ്ങള്‍, ശകുനം, ഭരതന്‍, ഹിമാലയം, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, കോവിലന്റെ […]

The post കോവിലന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.








Monday, July 7, 2014

പെരുമണ്‍ ദുരന്തത്തിന് 26 വയസ്

Posted By: Unknown - 4:30 PM



DC Books





പെരുമണ്‍ ദുരന്തത്തിന് 26 വയസ്



കേരളത്തെ നടുക്കിയ തീവണ്ടി ദുരന്തത്തിന് 26 വയസ്സ്. 1988 ജൂലൈ 8ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ 105 പേര്‍ മരിക്കുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എഞ്ചിന്‍ പെരുമണ്‍ പാലം പിന്നിട്ട് നിമിഷങ്ങള്‍ക്കകം 14 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റു മൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പെട്ടെങ്കിലും, യഥാര്‍ത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട […]

The post പെരുമണ്‍ ദുരന്തത്തിന് 26 വയസ് appeared first on DC Books.








Sunday, July 6, 2014

സി കേശവന്റെ ചരമവാര്‍ഷികദിനം

Posted By: Unknown - 5:15 PM



DC Books





സി കേശവന്റെ ചരമവാര്‍ഷികദിനം



തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റിലെ മന്ത്രിയും തിരു-കൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്‍ 1891 മെയ് 23ന് കൊല്ലം ജില്ലയിലെ മയ്യനാടാണ് ജനിച്ചത്. 1932ല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ‘സോഷ്യലിസമാണ് അടുത്ത ലക്ഷ്യം’ എന്നു പ്രഖ്യാപിച്ചു. ശബരിമലക്ഷേത്രത്തിനു തീപിടിച്ചപ്പോള്‍ ‘ഒരു ദേവാലയം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ജീവിതസമരമാണ് അദ്ദേഹത്തിന്റെ ആത്മകഥ. 1969 ജൂലൈ 7ന് അദ്ദേഹം അന്തരിച്ചു.

The post സി കേശവന്റെ ചരമവാര്‍ഷികദിനം appeared first on DC Books.








Saturday, July 5, 2014

സിവില്‍ സര്‍വ്വീസ് ലക്ഷ്യം കാണുന്നവര്‍ക്കൊരു സഹായഹസ്തം

Posted By: Unknown - 4:00 PM



DC Books





സിവില്‍ സര്‍വ്വീസ് ലക്ഷ്യം കാണുന്നവര്‍ക്കൊരു സഹായഹസ്തം



ഉന്നത ശമ്പളം ലഭിക്കുന്ന ഒട്ടനവധി ജോലികളുണ്ടെങ്കിലും ഇന്ത്യന്‍യുവത്വം ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന കരിയര്‍ ഓപ്ഷനുകളില്‍ ഒന്നാം സ്ഥാനത്താണ് സിവില്‍ സര്‍വ്വീസ്. സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതമായ പദവിയും ജോലി നല്‍കുന്ന വിശാലമായ അധികാരവുമെല്ലാമാണ് യുവാക്കളെ സിവില്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ആ ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുക എന്നത് എളുപ്പമല്ല. ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും അഭിലാഷത്തെയും കഠിനാധ്വാനത്തെയും ഒരുപോലെ പരീക്ഷിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ തന്നെയാണ് ഉദ്യോഗാര്‍ത്ഥികളുടെ മുന്നിലുള്ള കടമ്പ. സിവില്‍ സര്‍വ്വീസ് മെയ്ന്‍ പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്കുള്ള ഒരു സഹായഹസ്തമാണ് ഡി സി […]

The post സിവില്‍ സര്‍വ്വീസ് ലക്ഷ്യം കാണുന്നവര്‍ക്കൊരു സഹായഹസ്തം appeared first on DC Books.








Friday, July 4, 2014

തിക്രിത്തില്‍ ആശുപത്രിയില്‍ സ്‌ഫോടനം: മലയാളി നഴ്‌സുമാര്‍ക്കു പരുക്ക്

Posted By: Unknown - 4:45 PM



DC Books





തിക്രിത്തില്‍ ആശുപത്രിയില്‍ സ്‌ഫോടനം: മലയാളി നഴ്‌സുമാര്‍ക്കു പരുക്ക്



ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്ത ആശുപത്രിയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തിക്രത്തിലെ ആശുപത്രിയില്‍ നിന്നും മൊസൂളിലേക്ക് വാഹനത്തില്‍ വിമതര്‍ നഴ്‌സുമാരെ കൊണ്ടു പോകുമ്പോഴായിരുന്നു സ്‌ഫോടനം. 46 മലയാളി നഴ്‌സുമാരാണ് ആഭ്യന്തരയുദ്ധം രൂക്ഷമായ തിക്രിത്തിലെ ആശുപത്രിയില്‍ ജീവന്‍പണയംവച്ച് കഴിയുന്നത്. മലയാളി നഴ്‌സുമാരുള്ള ആശുപത്രിയുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജീതമാക്കിയിട്ടുണ്ട്. നേരത്തെ നേഴ്‌സുമാരോട് നഗരം വിടാന്‍ വിമതര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് 180 […]

The post തിക്രിത്തില്‍ ആശുപത്രിയില്‍ സ്‌ഫോടനം: മലയാളി നഴ്‌സുമാര്‍ക്കു പരുക്ക് appeared first on DC Books.








Thursday, July 3, 2014

ചെന്നൈ കെട്ടിട ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു: മരിച്ചവരില്‍ മലയാളിയും

Posted By: Unknown - 5:01 PM



DC Books





ചെന്നൈ കെട്ടിട ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു: മരിച്ചവരില്‍ മലയാളിയും



ചെന്നൈ പോരൂരില്‍ പതിനൊന്ന് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കെട്ടിട സൂപ്പര്‍വൈസറും പാലക്കാട് മാത്തൂര്‍ സ്വദേശിയുമായ ദിനേശ്കുമാറാണ് മരിച്ചത്. ജൂലൈ 2ന് പുറത്തെടുത്ത പതിമ്മൂന്ന് മൃതദേഹങ്ങളുടെ കൂട്ടത്തിലാണ് ദിനേശ്കുമാറിന്റെ മൃതദേഹവും ലഭിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. അപകടത്തില്‍പെട്ട 27 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 19 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം അഴുകിത്തുടങ്ങിയിരുന്നു. പാന്റിനോടൊപ്പം ധരിച്ച ബല്‍റ്റും കൈത്തൂവാലയും ദിനേശന്‍േറത് തന്നെയെന്ന് ഭാര്യ ദിവ്യ തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച […]

The post ചെന്നൈ കെട്ടിട ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു: മരിച്ചവരില്‍ മലയാളിയും appeared first on DC Books.








Wednesday, July 2, 2014

സബ്‌സിഡി സിലിണ്ടറിന്റെ വില വര്‍ധന എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു

Posted By: Unknown - 3:45 PM



DC Books





സബ്‌സിഡി സിലിണ്ടറിന്റെ വില വര്‍ധന എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു



സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില കൂട്ടിയ നടപടി എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. നാലു രൂപയുടെ വര്‍ധന ഒഴിവാക്കിയതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. വിലകുറച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പാചകവാതക ഏജന്‍സികള്‍ക്കും ലഭിച്ചു. എന്നാല്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വിലകുറയ്ക്കില്ലെന്നും എണ്ണകമ്പനികള്‍ അറിയിച്ചിട്ടുണ്ട്. സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിനു നാലുരൂപ വര്‍ദ്ധിപ്പിച്ച് 444 രൂപയാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുതിയ നിരക്ക് ഇടാക്കിത്തുടങ്ങുകയും ചെയ്തിരുന്നു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 24 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇറാഖ് പ്രതിസന്ധിയെ തുടര്‍ന്നു രാജ്യാന്തര വിലകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു പാചകവാതകവില വര്‍ധിപ്പിച്ചത്. […]

The post സബ്‌സിഡി സിലിണ്ടറിന്റെ വില വര്‍ധന എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു appeared first on DC Books.








Tuesday, July 1, 2014

ചെന്നൈ കെട്ടിട ദുരന്തം: മരണം 27 ആയി

Posted By: Unknown - 5:15 PM



DC Books





ചെന്നൈ കെട്ടിട ദുരന്തം: മരണം 27 ആയി



ചെന്നൈയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തതില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 3 പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തിട്ടുണ്ട്. അപകടം നടന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരെ പുറത്തെടുക്കുന്നത്. എന്നാല്‍ അപകടം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടിട്ടും വലിയൊരുഭാഗം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ വളരെ കരുതലോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ നീക്കുന്നത്. ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പോരൂരിലെ മുഗളിവാക്കത്ത് ജൂണ്‍ 28ന് വൈകുന്നേരമാണ് കനത്ത […]

The post ചെന്നൈ കെട്ടിട ദുരന്തം: മരണം 27 ആയി appeared first on DC Books.








Copyright © 2013 പണിസഞ്ചി™ is a registered trademark.

Designed by Templateism. Hosted on Blogger Platform.