DC Books
സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യ പുരസ്കാരം
പതിമൂന്നാമത് മാതൃഭൂമി സാഹിത്യ പുരസ്കാരം കവയിത്രി സുഗതകുമാരിക്ക് . രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും സച്ചിദാനന്ദന്, പ്രമുഖ നിരൂപക ഡോ. എം ലീലാവതി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സുഗതകുമാരിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഭൂമിക്കും അതിലെ സകല സസ്യജന്തുജാലങ്ങള്‍ക്കും സ്നേഹാമൃതം പകരുന്ന കവിതകളാണ് സുഗതകുമാരിയുടേതെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. പതിറ്റാണ്ടുകളായി ഈ കാവ്യവൃക്ഷത്തിന്റെ ശീതളിമയാര്‍ന്ന പൂന്തണലും പ്രാണവായുവും പൂക്കളും തേനും കനികളുമൊക്കെ അനുവാചകര്‍ നുകര്‍ന്നുകൊണ്ടിരിക്കുന്നു. കവിതയില്‍ മാത്രമൊതുങ്ങുന്നതല്ല സുഗതകുമാരിയുടെ പ്രതിജ്ഞാബദ്ധത. […]
The post സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യ പുരസ്കാരം appeared first on DC Books.
Share
& Comment
Tweet